WEBSTORIES
സിംഹവും പുലിയും നാട്ടുപൂച്ചയുമൊക്കെ അടങ്ങിയ മാർജാര കുടുംബത്തിലെ വീരൻമാരാണ് കടുവകൾ. അസാമാന്യമായ ആരോഗ്യവും ചലനോത്സുകതയും ഗാംഭീര്യവും ഒത്തിണങ്ങിയ ജീവികൾ
ഇന്ത്യയിൽ 53 പ്രധാനപ്പെട്ട കടുവാസങ്കേതങ്ങളുണ്ട്. അരുണാചൽ പ്രദേശ്, അസം, ഛത്തീസ്ഗഡ്, കർണാടക, കേരള, മധ്യപ്രദേശ്, മഹാരാഷ്ട്ര, മിസോറം, ഒഡീഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, യുപി, ഉത്തരാഖണ്ഡ്, ബംഗാൾ എന്നിവിടങ്ങളിലായാണ് ഇവ സ്ഥിതി ചെയ്യുന്നത്.
പറമ്പിക്കുളം, പെരിയാർ എന്നിവയാണ് കേരളത്തിലെ കടുവസങ്കേതങ്ങൾ. ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് റിസർവ്, രാജസ്ഥാനിലെ രന്ഥംബോർ, സരിസ്ക മധ്യപ്രദേശിലെ ബാന്ധവ്ഗഡ്, കൻഹ ആന്ധ്രയിലെ ശ്രീശൈലം, ബംഗാളിലെ സുന്ദർബൻസ് തുടങ്ങിയവയൊക്കെ ലോകപ്രശസ്തമായ ഇന്ത്യൻ കടുവാസങ്കേതങ്ങളാണ്.